കാഞ്ഞങ്ങാട്: ജില്ലയിലെ നൂറ്റി ഇരുപതോളം ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്‌കൂളിന്. മുൻവർഷത്തെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളാണ് സ്‌കൂളിനെ മികവിലെത്തിച്ചത്. ഹയർസെക്കന്‌ററി ഹൈസ്‌കൂൾ വിഭാഗത്തിലെ ഉന്നത വിജയവും ഹയർസെക്കന്ററി പ്ലസ് ടു വിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയവുമാണിത്. ഈ വർഷം 131 കുട്ടികൾ ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. മഹാത്മജിയുടെ 150 ാം ജന്മ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ ശില്പം പി ടി എ ഒരുക്കുകയുണ്ടായി. ആൺകുട്ടികൾക്ക് രണ്ടര ലക്ഷം രൂപ ചിലവിൽ ശൗചാലയം ഒരുക്കി.നഗരത്തിലെ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വം കൊടുത്തു. ബെസ്റ്റ് പി ടി എ അവാർഡ് സ്‌കൂളിന്റെ കുതിച്ചു ചാട്ടത്തിന് കളമൊരുക്കുമെന്ന് പി ടി എ പ്രസിഡന്റ് വി മധുസൂദനൻ ,പ്രിൻസിപ്പാൾ എ വി സുരേഷ്ബാബു, ഹെഡ്മാസ്റ്റർ എം വി രാധാകൃഷ്ണൻ,സുകുമാരൻ പെരിയച്ചൂർ,രാജേഷ് ഓൾനടിയൻ എന്നിവർ അഭിപ്രായപ്പെട്ടു.