നീലേശ്വരം: മാർക്കറ്റ് റോഡിലെ ഓട്ടോ ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. ഉച്ചൂളിക്കുതിരിലെ യു.കെ. രവി (41) യെയാണ് ചൊവ്വാഴ്ച രാത്രി മുലപ്പള്ളി എ.എൽ.പി. സ്ക്കൂളിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ: ശാന്ത. മകൻ: നിരഞ്ജൻ (ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ.എച്ച്.എസ്.എസ് നീലേശ്വരം). രംഗനാഥൻ-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തമ്പാൻ, വിഷ്ണു.