തളിപ്പറമ്പ്: സംസ്ഥാന സർക്കാർ മൺസൂൺ ബമ്പർ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ ലഭിച്ചത് പറശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ ജീവനക്കാരന്. പറശിനിക്കടവിലെ പി.എം. അജിതനാണ് അഞ്ചുകോടിയുടെ ഭാഗ്യം ലഭിച്ചത്. മുത്തപ്പൻ ക്ഷേത്ര പരിസരത്ത് ടിക്കറ്റ് വിൽപ്പന നടത്തുന്ന പവിത്രനിൽ നിന്ന് ആദ്യ ദിനം തന്നെ അജിതൻ ടിക്കറ്റെടുത്തിരുന്നു. തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നുള്ള ടിക്കറ്റാണിത്.
സമ്മാനർഹമായ ടിക്കറ്റ് കഴിഞ്ഞ ദിവസം കാനറാ ബാങ്ക് പുതിയതെരു ബ്രാഞ്ചിൽ ഏൽപ്പിച്ചിരുന്നു. അതിന് ശേഷമാണ് കോടി ഭാഗ്യവാൻ അജിതനാണെന്ന് പുറംലോകം അറിഞ്ഞത്. നേരത്തെ കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ 40 ലക്ഷം രൂപയും 40 പവനും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.