മട്ടന്നൂർ : കുവൈത്തിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 400 ഗ്രാം സ്വർണം പിടികൂടി. ഇന്നലെ വൈകിട്ട് 3.30 ന് കുവൈത്തിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി ഷെയ്ഖ് ഫയാസിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. 2 വളയും ഒരു മാലയുമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.