കേളകം: കേളകം ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ നിന്നും ഒരു ലക്ഷം രൂപ എ .ടി .എം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. കൃഷിപ്പണിയുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ആയിരുന്ന അടക്കാത്തോട് സ്വദേശി സണ്ണിയാണ് കേളകം പൊലീസ് സ്റ്റേഷനിലും ഫെഡറൽ ബാങ്കിലും പരാതി നൽകിയത്.
വ്യാഴാഴ്ച രാത്രി 11.30 ന് ശേഷമാണ് പണം നഷ്ടപ്പെട്ടത്.മൊബൈലിൽ സന്ദേശം വന്നതിനെത്തുടർന്ന് സണ്ണി നാട്ടിലെത്തി പരാതി നൽകുകയായിരുന്നു. കോമ്പാറ, കൊരട്ടി എന്നീ എ.ടി.എം കളിൽ നിന്നും ആറ് തവണകളായി പതിനായിരം രൂപയും പിന്നീട് നാൽപതിനായിരം രൂപയുമാണ് പിൻവലിച്ചത്.കൊരട്ടിയിൽ ഫെഡറൽ ബാങ്കിന്റെ തന്നെ എ.ടി.എൽ നിന്നാണ് പണം എടുത്തിട്ടുള്ളത്.10 മിനിറ്റിനിടയിലാണ് ഈ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്.ബാങ്ക് അന്വേഷണം തുടങ്ങി.