ഉദിനൂർ :കനത്ത മഴയിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒഴിഞ്ഞു പോയ കുടുംബത്തിന്റെ വീട്ടിൽ പെരുമ്പാമ്പ്. പടന്ന കാന്തിലോട്ടെ പി സുമതിയുടെ വീട്ടിലാണ് നല്ല വണ്ണവും നീളവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. ആൾത്താമസം ഇല്ലാത്ത വീട്ടിൽ പതുങ്ങിക്കിടക്കുകയായിരുന്നു പാമ്പ്. സന്ധ്യക്ക് കോഴിയെ കൂട്ടിൽ കയറ്റുന്നതിന് ക്യാമ്പിൽ നിന്നും വീട്ടുകാർ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി ചാക്കിൽ കെട്ടി സൂക്ഷിച്ചു.നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് ഇന്നലെ ഉച്ചയോടെ പടന്ന വില്ലേജ് ഓഫീസർ അനിൽ വർഗീസ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അനിൽ എന്നിവരുടെ സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പെരുമ്പാമ്പിനെ കാട്ടിലേക്ക് കൊണ്ടുപോയി.
പടന്ന കാന്തിലോട്ട് വീട്ടിനുള്ളിൽ പെരുമ്പാമ്പ്