കാസർകോട് :ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ കന്യാപ്പടിയിൽ സഹോദരങ്ങൾ പനി ബാധിച്ച് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സ്റ്റേറ്റ് എപിഡെമിയോളജിസ്റ്റ് ഡോ.എ.സുകുമാരന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്.മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം എ പി ഡെമിയോളജിസ്റ്റ് ഡോ. റോബിൻ എസ് ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആരതീ രഞ്ജിത് ജില്ലാഎപിഡെമിയോളജിസ്റ്റ് ഫ്‌ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു എ ഡി എം എൻ ദേവദാസ് എന്നിവരുമായി സംസ്ഥാന എപിഡെമിയോളജിസ്റ്റ് ഡോ.എ.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി.

ബദിയടുക്ക പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ വകുപ്പ് ഉന്നത സംഘം ചർച്ച നടത്തുന്നു