p-jayarajan-

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാൻ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ .14 വർഷം തടവ് കഴിഞ്ഞവരെയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണ് പരിഗണിച്ചത്.

ഏകദേശം നൂറിലേറെ അപേക്ഷകളാണ് ഉപദേശകസമിതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു..ജയിൽ ഡി.ജി..പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോഗം കൂടിയായിരുന്നു ഇത്.

18 മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ജയിലിൽ ഉപദേശക സമിതി യോഗം ചേർന്നത്. സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. 2017 ഒക്ടോബറിലായിരുന്നു ഒടുവിൽ യോഗം ചേർന്നത്.

ജയിൽ സൂപ്രണ്ട് ടി.. ബാബുരാജൻ, ഉപദേശക സമിതി അംഗങ്ങളായ പി.ജയരാജൻ, എം.സി.. രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ ഹൈടെക് ജയിൽ ഉൾപ്പടെയുള്ള നാല് ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു..തടവുകാരിൽ നിന്ന് കിട്ടിയ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.