കാസർകോട്: മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ ചെർക്കളം അബ്ദുള്ള രാഷ്ട്രീയ രംഗത്ത് അടുക്കും ചിട്ടയും ജീവിതചര്യയാക്കിയനേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി പറഞ്ഞു .ചെർക്കളം അബ്ദുള്ളയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും നാടിന്റെയും മർമ്മമറിഞ്ഞ നേതാവായിരുന്നു ചെർക്കളമെന്നും മൗലവി പറഞ്ഞു. പ്രസിഡന്റ് എം.സി ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞികണ്ണൻ, എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
പടം .ചെർക്കളം അബ്ദുള്ള അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു