ചെറുവത്തൂർ: മന്ത്രിയുടെ നിർദ്ദേശം വകവെക്കാതെ പുതുതായി നിർമ്മിച്ച മെക്കാഡം റോഡ് വെട്ടിപ്പൊളിച്ചു. കുഴിഞ്ഞിടി റോഡിൽ മടക്കരക്കടുത്താണ് പുതിയ മെക്കാഡം റോഡ് കീറിയത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പിടാനാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത്ശുദ്ധജല പൈപ്പുകൾ പെട്ടി കുടിവെള്ളം റോഡിലേക്കൊഴുകിയിരുന്നു. ഇതു മൂലം പടിഞ്ഞാറൻ മേഖലയിലെ നിരവധി ഗുണഭോക്താക്കൾ കുടിവെള്ളം കിട്ടാതെ വിഷമിച്ചിരുന്നു. അന്ന് റോഡ് മുറിച്ച് പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ അനുവാദം കൊടുക്കാത്ത പൊതുമരാമത്ത് വകുപ്പാണ് മന്ത്രിയുടെ നിർദ്ദേശം മറികടന്ന് ഇന്നലെ റോഡ് കീറിയത്. മാത്രമല്ല പള്ളിക്കര റെയിൽവേ ഗേറ്റിൽ കുരുങ്ങാതിരിക്കാൻ പയ്യന്നൂരിലേക്കും തിരിച്ചുമുള്ള വാഹന യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ റോഡു കീറിയത് ഇത്തരം നിരവധി വാഹനങ്ങളെ ദുരിതത്തിലാക്കി.
കുഴിഞ്ഞിടി റോഡ് മടക്കരക്കടുത്ത് വെട്ടിപ്പൊളിച്ച നിലയിൽ