കാസർകോട്: കാസർകോട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകൻ നജാത്ത് (30) ആണ് മരിച്ചത്. ഭാര്യ: മേൽപ്പറമ്പിലെ ഹിബ. സഹോദരങ്ങൾ: സാദാത്ത്, ഇഷ്റത്, ഷറഫാത്ത്. രണ്ട് വർഷമായി ദുബായ് ഇത്തിസാലാത്തിൽ ഐ.ടി. സപ്പോർട്ടിൽ ജോലിചെയ്ത് വരികയായിരുന്നു നജാത്ത്. ഒന്നര വർഷം മുമ്പാണ് വിവാഹിതനായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മുറിയിലുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.