നീലേശ്വരം: കോർപറേഷൻ ബാങ്ക് റിട്ട. ഓഫിസർ നീലേശ്വരം സ്വദേശി കോണത്ത് ആലവളപ്പിൽ കണ്ണൻ നമ്പ്യാർ (65) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എ., യുമായ പരേതനായ ചെരുപ്പാടി കുഞ്ഞിക്കൃഷ്ണൻ നായരുടെയും കോണത്ത് ആലവളപ്പിൽ കാമാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.എ. ധനലക്ഷ്മി (മംഗളൂരു), കെ.എ. സുപ്രഭ (കോഴിക്കോട്).