ഫറോക്ക്:എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ഫറോക്ക് നഗരസഭ ഭരണസമതിയുടെ പ്രഥമ പരിഗണനയുടെ ഭാഗമായി സ്ഥലമുള്ള വീടില്ലാത്ത 639 ഗുണഭോക്താക്കളെ തിഞ്ഞെടുക്കുകയും അതിൽനിന്ന് വീടുപണി പൂർത്തീകരിച്ച 148 ഗുണഭോക്താക്കൾക്ക് ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളസർക്കാർ വർദ്ധിപ്പിച്ച 4 ലക്ഷം രൂപയിലേക്കുള്ള അവസാന ഗഡുവായ 1 . 5 ലക്ഷം രൂപയുടെ ചെക്ക് കള്ളിതൊടി രസ്നക്ക് നൽകികൊണ്ട് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി .പി. രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു .
കേരളത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നടപ്പാക്കുന്ന നാലു മിഷനുകളിൽ ഒന്നായ ലൈഫ് എന്ന പദ്ധതിയിലൂടെ ഭവന രഹിതരായ എല്ലാവർക്കും ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാരിനോട് ഒപ്പം ചേർന്ന് പ്രവൃത്തിക്കുന്ന ഫറോക്ക് നഗരസഭയെ മന്ത്രി അഭിനന്ദിച്ചു .
എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമൂഹത്തിലെ കഴിവുള്ള സാമൂഹ്യ സംഘടനകളും വ്യക്തികളും ഉൾപ്പെടെ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു . നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് വീട് പണി പൂർത്തീകരിച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു ഭവനത്തിന്ന് നൽകുന്ന കേഷ് അവാർഡും , പ്രശംസ ഫലകവും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വി.കെ.സി മമ്മദ് കോയ എം.എൽ.എ ചന്തക്കടവ് ടി.റാബിയക്ക് നൽകി നിർവഹിച്ചു .
നഗരസഭാ അദ്ധ്യക്ഷ കെ.കമറു ലൈല , നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ . മൊയ്തീൻകോയ , പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ പി . ആസിഫ് , വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എം .സുധർമ , ഗിരീഷ്‌കുമാർ , എ ബാലകൃഷ്ണൻ , ഷാജി പാറശ്ശേരി , മുരളീധരൻ പെരുന്തോടി , എൻ.പി കബീർ ,കെ.ടി.എ മജീദ് ,പി മോഹനൻ മാസ്റ്റർ, വി അബ്ദുൽഅലി , ബഷീർ പാണ്ടികശാല , എൻ.ടി ജിതിൻ എന്നിവർ സംസാരിച്ചു .