calicut-uni
calicut uni

എം.എഡ് പ്രവേശനം
എം.എഡ് പ്രവേശനത്തിന് ലേറ്റ് ഫീയോടെ ഓൺലൈനായി www.cuonline.ac.in ൽ അഞ്ചിനകം രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീ ജനറൽ 835 രൂപ, എസ്.സി/എസ്.ടി 560 രൂപ. നിലവിലുള്ള ഒഴിവുകളിലേക്ക് അതത് ഡിപ്പാർട്ടുമെന്റ് /കോളേജുകളിൽ ഒമ്പതിന് പ്രവേശനം നടക്കും. 11 മണിക്കകം എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം അതത് ഡിപ്പാർട്ടുമെൻറ്/കോളേജിൽ ഹാജരാകണം. നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് ഇന്നു മുതൽ അഞ്ച് വരെ സൗകര്യമുണ്ടായിരിക്കും. ഫോൺ: 0494 2407016, 2407017.

സീറ്റൊഴിവ്
സർവകലാശാലയുടെ വടകര സി.സി.എസ്.ഐ.ടിയിൽ എം.എസ് സി കമ്പ്യൂട്ടർ സയൻസിന് ജനറൽ (അഞ്ച്), എസ്.സി (രണ്ട്), എസ്.ടി (രണ്ട്) സീറ്റുകൾ
ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അഞ്ചിന് സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 9447150936, 9496729787.

ഫിസിക്‌സ് പഠനവകുപ്പിൽ സ്വാശ്രയ എം.എസ് സി റേഡിയേഷൻ ഫിസിക്‌സിന് എസ്.സി/എസ്.ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അഞ്ചിന് പത്ത് മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407415.

പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എൽ എൽ.എം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 പ്രവേശനം) ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ 16-ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.ആർക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 18-ന് ആരംഭിക്കും.

പ്രാക്ടിക്കൽ സപ്ലിമെൻററി പരീക്ഷ
നാലാം സെമസ്റ്റർ സപ്ലിമെന്ററി ബി.എസ് സി/ബി.സി.എ (സി.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ പരീക്ഷ നാലാം സെമസ്റ്റർ റഗുലർ വിദ്യാർത്ഥികളുടെ കൂടെ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ടൈംടേബിളിൽ ഉൾപ്പെടാത്തവർ ബി.എസ്.സി ബ്രാഞ്ചുമായി ബന്ധപ്പെടണം. പഴയ ഹാൾടിക്കറ്റ്/പ്രിൻസിപ്പൽ/എച്ച്.ഒ.ഡിയുടെ സാക്ഷ്യപത്രം സഹിതം ടൈംടേബിളിൽ പറയുന്ന പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യണം.