റിക്രൂട്ട്‌മെന്റ് ഡ്രൈവ്
സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി ഒമ്പത്, പത്ത് തീയതികളിൽ സർവകലാശാലാ കാമ്പസിൽ റിക്രൂട്ട്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. യു.എൽ.ടി.എസ് പ്രൈവറ്റ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്കാണ് നിയമനം. സർവകലാശാലാ കാമ്പസ് ഐ.ഇ.ടി, സി.സി.എസ്.ഐ.ടി സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിൽ നിന്നും ബി.ടെക്/എം.ടെക്/എം.സി.എ/എം.എസ്‌സി ഐ.ടി/സി.എസ് യോഗ്യതകൾ കഴിഞ്ഞ വർഷം നേടിയവർക്കും, ബാക്ക് പേപ്പർ ഇല്ലാത്ത അവസാന വർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ബന്ധപ്പെട്ട രേഖകൾ, ബയോഡാറ്റ സഹിതം ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് സർവകലാശാലാ കാമ്പസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിൽ ഹാജരാകണം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും https://dcs.uoc.ac.in/campusquest സന്ദർശിക്കുക. ഫോൺ: 9048377170.
ഗസ്റ്റ് ലക്ചറർ നിയമനം
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഗസ്റ്റ് ലക്ചറർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20. യോഗ്യത: സോഷ്യോളജിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പി.ജിയും നെറ്റ്/ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡിയും. പ്രതിമാസ വേതനം: 42,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ സോഷ്യോളജിയിൽ 55ശതമാനം മാർക്കോടെ പി.ജി ഉള്ളവരെയും പ്രതിമാസം 25,000 രൂപ നിരക്കിൽ പരിഗണിക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് വയസിളവ്. വിവരങ്ങൾ www.uoc.ac.in ൽ.
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
കടമത്ത് കേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ മാത്തമാറ്റിക്‌സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം
16-ന് 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.
ബി.എഡ് പ്രവേശനം
ബി.എഡ് ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ സമയത്ത് കൊടുത്ത വിവരങ്ങളിൽ തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ലിങ്ക് മൂന്ന്, നാല് തീയതികളിൽ www.cuonline.ac.in ൽ ലഭ്യമാകും. മാറ്റങ്ങൾ വരുത്തിയതിനുശേഷം അപേക്ഷയുടെ പുതുക്കിയ ഫൈനൽ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. രണ്ടാം അലോട്ട്‌മെന്റിന് ശേഷം വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട, തിരുത്തലുകൾ ആവശ്യമില്ലാത്തവരെയും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിലേക്ക് പരിഗണിക്കും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും, എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും മേൽപറഞ്ഞ സൗകര്യം ലഭ്യമല്ല.
ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് കോളേജുകൾക്ക് വെയിറ്റിംഗ് ലിസ്റ്റ് നൽകും. www.cuonline.ac.in എന്ന വെബ്‌സെറ്റിൽ ക്യാപ് ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് പരിശോധിക്കാം. ഒമ്പതിന് 11 മണിക്ക് മുമ്പ് ആവശ്യമായ രേഖകൾ സഹിതം വിദ്യാർത്ഥികൾ കോളേജിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ കോളേജുകൾ ഓപ്ഷനായി നൽകിയവർ ആവശ്യമായ പകർപ്പുകൾ സഹിതം പ്രതിനിധികളെ ചുമതലപ്പെടുത്തി കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്തവരുടെ ഇൻഡക്‌സ് മാർക്ക് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് അതത് കോളേജുകൾ അന്ന് ഉച്ചക്ക് ഒരു മണിക്ക് പ്രസിദ്ധീകരിച്ച് അഞ്ച് മണിക്കുള്ളിൽ പ്രവേശനം നടത്തും.
ബി.എഡ് ലേറ്റ് രജിസട്രേഷനുള്ള സൗകര്യം ഇന്ന് മുതൽ ആറ് വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ 835 രൂപ, എസ്.സി/എസ്.ടി 450 രൂപ. മേയ് 29-നും ജൂൺ 20-നും ഇടയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർക്കായിരിക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനത്തിന് മുൻഗണന. ഇത്തരം വിദ്യാത്ഥികളുടെ അഭാവത്തിൽ മാത്രം ലേറ്റ് രജിസ്‌ട്രേഷൻ നടത്തുന്നവരെ പരിഗണിക്കും. ഫോൺ: 0494 2407016, 2407017.
എം.ഫിൽ ഹിന്ദി പ്രവേശനം
ഹിന്ദി പഠനവിഭാഗത്തിൽ എം.ഫിൽ ഹിന്ദിക്ക് ബി.പി.എൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുന്നോക്ക വിാഗത്തിലെ ബി.പി.എൽ വിദ്യാർത്ഥികൾ അഞ്ചിന് രാവിലെ 10.30-ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 0494 2407252, 2407392.
വാചാ പരീക്ഷ
നാലാം സെമസ്റ്റർ എം.എസ് സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) ഏപ്രിൽ 2017 പരീക്ഷയുടെ ഭാഗമായ വാചാ പരീക്ഷ 15 മുതൽ 17 വരെ സർവകലാശാലാ ആര്യഭട്ട ഹാളിൽ നടക്കും.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.സി.എ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.