# പിടിയിലായവരിൽ ഭൂരിഭാഗവും 18നും 30നും മദ്ധ്യേ പ്രായമുള്ളവർ.

# 200 മുതൽ 500 രൂപവരെ പിഴ ചുമത്താം.

ജൂൺ പകുതി വരെ പിടിയിലായത് 1217 പേർ

പിഴയടച്ചത് 2,43,400 രൂപ

ഭൂരിഭാഗവും 18നും 30 നും ഇടയിലുള്ളവർ

കോഴിക്കോട്: പൊതു നിരത്തിൽ പുകവലി കൂടുന്നു. നിയമം കർശനമല്ലാത്തതാണ് പുകവലിക്കാരുടെ ശല്യം വർദ്ധിക്കാൻ ഇടയാക്കുന്നത്. സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡക്ട് ആക്ട് ഉപയോഗിച്ചാണ് പൊതു സ്ഥലത്ത് പുകവലിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത്. നിയമം കർശനമല്ലാത്തതും നടപ്പിലാക്കാൻ അധികാരികൾ ഒരുക്കമല്ലാത്തതുമാണ് പുകവലിക്കാരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നതിനുള്ള പ്രധാന കാരണം. വിദ്യാലയ പരിസരങ്ങൾ, സാമൂഹ്യസേവന കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പൊതു ഇടങ്ങളിലെല്ലാം പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സംഖ്യ കുറവായതിനാൽ പിഴയടച്ച് വീണ്ടും ആളുകൾ പുകവലി തുടരുന്നു.

#സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡക്ട് ആക്ടിന്റെ പരിധിയിൽ വരുന്ന കേസുകൾ

1. പൊതു നിരത്തിൽ പുകവലിക്കുക

2. പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുക

3. ആരോഗ്യ മുന്നറിയിപ്പ് നൽകാത്ത ഉത്പന്നങ്ങൾ വിതരണം ചെയ്യുക

4. 18 വയസിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ നൽകുക
5. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുക

# (BOX)

മാസം - ആളുകളുടെ എണ്ണം - പിഴയായി ലഭിച്ചത്

ജനുവരി - 229 - 45,800

ഫെബ്രുവരി - 179 - 35,800

മാർച്ച് - 304 - 60,800

ഏപ്രിൽ - 175 - 35,000

മേയ് - 227 - 45,400

ജൂൺ പകുതിവരെ - 103 - 20,600