calicut-uni
calicut uni

അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം
ലക്ഷദ്വീപ് കടമത്ത് കേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം 30ന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.

ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ എം.പി.എഡ് കോഴ്‌സിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് 12ന് രാവിലെ പത്ത് മണിക്ക് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.

സീറ്റൊഴിവ്

കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എം.എസ് സിക്ക് ഓപ്പൺ (ജനറൽ) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 75 റാങ്ക് വരെയുള്ളവർ ആറിന് 11 മണിക്ക് രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.


എം.എ സോഷ്യോളജി പ്രവേശനം
ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ എം.എ സോഷ്യോളജിക്ക് അഞ്ചിന് രാവിലെ പത്തി​ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ബിരുദമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ചെതലയം ഐ.ടി.എസ്.ആർ ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 238500.

പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
വിദൂരവിദ്യാഭ്യാസം ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പഠനം പൂർത്തിയാക്കിയ 2016 പ്രവേശനം പരീക്ഷാർത്ഥികൾക്കുള്ള കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ആറാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ ലഭ്യമാണ്.


എം.കോം വൈവാ വോസി
നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ജൂൺ 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും എട്ട് മുതൽ അതത് കോളേജുകളിൽ നടക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ബി.കോം/ബി.ബി.എ (സി.സി.എസ്.എസ്) സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജോയിൻറ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്-8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് സർവകലാശാല വിലാസത്തിൽ 18നകം ലഭിക്കണം.

ഒന്നാം സെമസ്റ്റർ എം.ഫിൽ ഹിന്ദി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എസ്.സി കൗൺസലിംഗ് സൈക്കോളജി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.