ത്രിദിന ക്രിയേറ്റീവ് റൈറ്റിംഗ് വർക്ക്‌ഷോപ്പ്
സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപിംഗ് സൊസൈറ്റീസ് മൂന്ന് ദിവസത്തെ ക്രിയേറ്റീവ് റൈറ്റിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് രണ്ട്, മൂന്ന്, നാല് തിയതികളിൽ സർവകലാശാലാ കാമ്പസിൽ നടക്കുന്ന ശിൽപശാലയ്ക്ക് മാദ്ധ്യമ പ്രവർത്തകൻ എം.നൗഷാദ് നേതൃത്വം നൽകും. പങ്കെടുക്കുന്നതിന് 15നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9633902944. ഇ-മെയിൽ: chmkchair@gmail.com
കരാർ നിയമനം
സർവകലാശാലാ എൻജിനിയറിംഗ് കോളേജിൽ (ഐ.ഇ.ടി) പ്രൊഫസർ (ഇ.സി.ഇ-1, ഇ.ഇ.ഇ-1, ഐ.ടി-1, എം.ഇ-1, പി.ടി-1), അസോസിയേറ്റ് പ്രൊഫസർ (ഇ.ഇ.ഇ-1, ഐ.ടി-1, എം.ഇ-2, പി.ടി-1) തസ്തികകളിൽ കരാർ നിയമനത്തിന് 20 നകം ഓൺലൈനായി അപേക്ഷിക്കണം. 65 വയസിൽ താഴെയുള്ള വിരമിച്ച കോളേജ് അദ്ധ്യാപകർക്കും അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് www.cuiet.info.
നിയമ പഠനവകുപ്പിൽ സ്വാശ്രയ എൽ എൽ.എ കോഴ്‌സിന് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് 17നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: 55ശതമാനം മാർക്കോടെയുള്ള എൽ എൽ.എം, നെറ്റ്. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 65 വയസ്.
ഓവർസിയർ അഭിമുഖം
സർവകലാശാലാ എൻജിനീയറിംഗ് വിഭാഗത്തിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ഒമ്പത്, 12 തീയതികളിൽ രാവിലെ പത്ത് മണിക്ക് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
എം.ബി.എ: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം
കോമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്‌ടൈം), സ്വാശ്രയ കോളേജുകൾ എന്നിവയിൽ എം.ബി.എ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒമ്പത് വരെ അപേക്ഷിക്കാം. ഓൺലൈനായി ഫീസ് (ജനറൽ 835 രൂപ, എസ്.സി/എസ്.ടി 467 രൂപ) അടക്കാനുള്ള സൗകര്യം ഒമ്പതിന് വൈകിട്ട് മൂന്ന് വരെ ലഭ്യമാവും. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ (എസ്.സി/എസ്.ടി വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം സർവകലാശാലാ കൊമേഴ്‌സ് പഠനവിഭാഗത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് www.cuonline.ac.in. ഫോൺ: 0494 2407016, 2407363.
നാലാം അലോട്ട്‌മെന്റ്
ബിരുദ പ്രവേശന നാലാം അലോട്ട്‌മെൻറ് അഞ്ചിന് രാവിലെ മുതൽ ലഭ്യമാവും. ആദ്യമായി അലോട്ട്‌മെൻറ് ലഭിച്ച എല്ലാവരും മാൻഡേറ്ററി ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഒമ്പതിന് മൂന്ന് മണിക്കകം അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ എടുക്കണം. നാലാം അലോട്ട്‌മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ ഹയർ ഓപ്ഷൻ നിലനിറുത്തി അഡ്മിഷൻ എടുക്കണം.
ഓപ്പൺ സ്ട്രീം ബി.എ/ബി.കോം പ്രവേശനം
വിദൂരവിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയില്ലാത്തവർക്കായി നടത്തുന്ന ബി.എ/ബി.കോം (ഓപ്പൺ സ്ട്രീം) പ്രവേശന പരീക്ഷക്ക് 500 രൂപ പിഴയോടെ ആറിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എട്ടിനകം ലഭിക്കണം. വിജ്ഞാപനം www.sdeuoc.ac.in ൽ. ഫോൺ: 0494 2400288, 2407512.
ഹാൾടിക്കറ്റ്
അദീബെ ഫാസിൽ ഫൈനൽ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ആറ് മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. മലപ്പുറം ഗവൺമെന്റ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ മലപ്പുറം ഫലാഹിയ അറബിക് കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
പി.ജി ഡെസർട്ടേഷൻ 30-നകം സമർപ്പിക്കണം
സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/എം.ലിബ്.ഐ.എസ്.സി/എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷയുടെ ഡെസർട്ടേഷൻ 30-നകം സമർപ്പിക്കണം.
ബി.എം.എം.സി പ്രാക്ടിക്കൽ
മൂന്ന്, നാല് സെമസ്റ്റർ ബി.എം.എം.സി പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.