 ഡിഗ്രി/പി.ജി: ഒഴിവുള്ള സീറ്റുകൾ
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയുടെ പഠനവകുപ്പുകൾ, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന എം.എ കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ ഫംഗ്ഷണൽ ഹിന്ദി, എം.എ സംസ്‌കൃതം, എം.എ ഫോക്‌ലോർ, എം.എ മ്യൂസിക്, എം.എ ഫിലോസഫി, എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ്, എം.എസ് സി അപ്ലൈഡ് ജിയോളജി, എം.എസ് സി ഹ്യൂമൻ ഫിസിയോളജി, എം.എസ് സി ബയോകെമിസ്ട്രി, മാസ്റ്റർ ഓഫ് സോഷ്യൽ വർക്‌സ്, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ എന്നീ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കായി പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 8 വരെ രജിസ്റ്റ‌ർ ചെയ്യാം.

വയനാട്, ലക്കിടി ഓറിയൻറൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് നടത്തുന്ന ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറിന് ഒഴിവുള്ള സീറ്റുകളിലേക്കും എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറൽ 650 രൂപ. എസ്.സി/എസ്.ടി 440 രൂപ. രണ്ടിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അപേക്ഷാ ഫീസിനോടൊപ്പം ഒന്നിച്ച് അടക്കണം. വിവരങ്ങൾ www.cuonline.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 2407017.

 പരീക്ഷ
പി.ജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പരീക്ഷ ജൂലായ് 11ന് സൈക്കോളജി പഠനവകുപ്പിൽ ആരംഭിക്കും.

 പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹ്യൂമൺ ഫിസിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

 എക്‌സാമിനേഴ്‌സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്‌സ് (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളേജുകളിലെ ഫിസിക്‌സ് അദ്ധ്യാപകർ ജൂലായ് 12ന് 10.30ന് മേഴ്‌സി കോളേജിൽ ഹാജരാകണം.
നാലാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ഐ.ടി (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളേജുകളിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകർ എട്ടിന് 10.30ന് സർവകലാശാലാ പരീക്ഷാഭവനിൽ ഹാജരാകണം.