local

പേരാമ്പ്ര : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കരിങ്കൊടി കാട്ടാനുള്ള തയ്യാറെടുപ്പിനിടെ 12 കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂളിൽ മണ്ഡലം വിദ്യാഭ്യാസ മിഷന്റെ വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തുന്നതിന് തൊട്ടു മുമ്പെയാണ് സംഭവം.

കെഎസ്‌യു പ്രവർത്തകരെ പേരാമ്പ്ര ബസ് സ്റ്റാൻിന് സമീപത്ത് നിന്നും എംഎസ്എഫ് പ്രവർത്തകരെ പേരാമ്പ്ര ജഗ്ഷനിൽ നിന്നും പൊലീസ് ഇൻസ്പക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ കരുതൽ തടങ്കലായി അറസ്റ്റ് ചെയ്തത്. കരിങ്കൊടി കാണിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നും അത് സംഘർഷത്തിന് ഇടയാക്കുമെന്ന വിവരത്തിനെറ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സിഐ പറഞ്ഞു. ഇവരുടെ കൈവശം കറുത്ത തുണികളും കെഎസ്‌യുവിന്റെ കൊടിയും ഉണ്ടായിരുന്നു . പരിപാടി സമാപിച്ചതിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.