auto

കുറ്റിയാടി: കാവിലുംപാറയിലെ തൈപറമ്പിൽ ബോബി പ്രസാദ് ആണ് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങളും പണവും ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായത്. കഴിഞ്ഞ ദിവസം തൊട്ടിൽപാലത്ത് നിന്ന് പാലേരിയിലേക്ക് പോയി തിരിച്ചു വരുന്ന വഴിയിൽ ഒട്ടോറിക്ഷയിൽ കയറിയ പാറക്കടവ് സ്വദേശിയായ യുവതിയുടെ പേഴ്‌സ് ഒട്ടോയിൽവച്ച് മറന്ന് പോയതായിരുന്നു. പേഴ്‌സിൽ നിന്നുമുള്ള വിവരമനുസരിച്ച് കൂടുകാരനും ഒട്ടോ ഡ്രൈവറുമായ വേളത്തെ പ്രേമനും ചേർന്ന് ഉടമയെ കണ്ടെത്തി കുറ്റിയാടി പോലീസ് സ്റ്റേഷനിൽ വച്ച് തിരിച്ചേൽപ്പിക്കുയായിരുന്നു. യുവാവിന്റെ സത്യസന്ധതയിൽ നാട്ടുകാർ അഭിനന്ദിച്ചു.