കോഴിക്കോട്: ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക ,ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക ,പങ്കാളിത്ത പെൻഷൻഉപേക്ഷിക്കുക ,സ്‌പെഷ്യലിസ്‌റ് അദ്ധ്യാപക പ്രശ്‌നങ്ങൾ പരിഹരിക്കുക ,നിയമനംഗീകാരവും ശമ്പളവും നൽകുക ,ഐ.ടി പരിശീലനവുമായി ബന്ധപ്പെട്ട് തടഞ്ഞു വെച്ച പ്രൊബേഷനും ഇന്ക്രിമെന്റും അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്ത് മൂന്നിന് സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണ്ണയും നടത്താൻ കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .
ക്ലാസുകളിൽ കയറി പരിശോധിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ ക്ക് മാത്രമേ നിയമ പരമായി അധികാരമുള്ളൂ എന്നിരിക്കെ ,ഡയറ്റ് ,സമഗ്ര ശിക്ഷാ ,സംരക്ഷണ യജ്ഞം കോർഡിനേറ്റർ തുടങ്ങിയവയിൽ ഡെപ്യുട്ടേഷനിൽ ജോലിചെയ്യുന്ന സ്‌കൂൾ അദ്ധ്യാപകരെ ചട്ട വിരുദ്ധമായി ക്ലാസുകളിൽ പരിശോധന അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു .
തങ്ങൾ എന്ന മഹാവിദ്യാലയം എന്നപേരിൽ ആഗസ്ത് അവസാനം എറണാകുളത്ത് ദേശീയ സെമിനാർ നടത്തും . പുതിയ ദേശീയ വിദ്യാഭ്യാസനയം കോഴിക്കോട് ചർച്ച സംഘടിപ്പിക്കും .മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് യോഗം ഉത്ഘാടനം ചെയ്തു .
കെ.എസ്.ടി.യു പ്രസിഡന്റ് എ.കെ.. സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി വി.കെ. മൂസ സ്വാഗതം പറഞ്ഞു .ഓർഗനൈസിംഗ് സെക്രട്ടറിഅബ്ദുല്ല വാവൂർ റിപ്പോർട്ട് അവതരിപ്പിച്ചു .ട്രഷറർ അബ്ദുൽ കരീം പടുകുണ്ടിൽ മറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.