calicut-uni
calicut uni

23ന് ക്ലാസുകൾക്ക് അവധി

ഒന്നാം സെമസ്റ്റർ യു.ജി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് നടക്കുന്നതിനാൽ അഫിലിയേറ്റഡ് ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിൽ 23ന് റഗുലർ ക്ലാസുകൾ സസ്‌പെൻഡ് ചെയ്ത് വൈസ് ചാൻസലർ ഉത്തരവായി.

എം.സി.എ രണ്ടാംഘട്ട കൗൺസലിംഗ്
സർവകലാശാലാ കാമ്പസ് സി.സി.എസ്.ഐ.ടി, വടകര, കുറ്റിപ്പുറം, മഞ്ചേരി, തൃശൂർ ജോൺ മത്തായി സെന്റർ, പുതുക്കാട്, മണ്ണാർക്കാട്, തളിക്കുളം എന്നിവിടങ്ങളിൽ നിലവിലുള്ള (ഓപ്പൺ/റിസർവേഷൻ) ഒഴിവിലേക്ക് എം.സി.എ റഗുലർ/ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കൗൺസലിംഗ് സർവകലാശാലാ കാമ്പസിലെ സി.സി.ഐ.ടിയിൽ 12ന് 10.30ന് നടക്കും. മേയ് 16ലെ എം.സി.എ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസലിംഗിന് പങ്കെടുക്കാം. വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡും ആൻറി റാഗിംഗ് അഫിഡവിറ്റും ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. വിവരങ്ങൾക്ക്: 0494 2407422.

സീറ്റൊഴിവ്
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ എം.എ വിമൻസ് സ്റ്റഡീസിന് എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.സി വിദ്യാർത്ഥികൾ 11ന് 10.30ന് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ (2016 സ്‌കീം-2016 മുതൽ പ്രവേശനം) രണ്ടാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 160 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 22 വരെ രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്‌സ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷ സാധാരണ ഫോമിൽ സമർപ്പിക്കാം.

പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.