calicut-uni
calicut uni

സീറ്റൊഴിവ്

വയനാട്, ലക്കിടി ഓറിയൻറൽ കോളേജ് ഒഫ് മാനേജ്‌മെന്റിൽ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി പത്ത് വരെ നീട്ടി. അപേക്ഷാ ഫീസ് ജനറൽ 650 രൂപ, എസ്.സി/എസ്.ടി 440 രൂപ. വിവരങ്ങൾ: www.cuonline.ac.in വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 2407017.

പ്രവേശന പരീക്ഷ
ഫിലോസഫി പഠനവകുപ്പിൽ എം.എ ഫിലോസഫിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ 18-ന് രണ്ട് മുതൽ നാല് വരെ പഠനവകുപ്പിൽ നടക്കും. അപേക്ഷകർ 1.30-നകം എത്തണം.

ഓപ്പൺ എൻട്രൻസ് ഹാൾടിക്കറ്റ്
വിദൂരവിദ്യാഭ്യാസം 13-ന് നടത്തുന്ന ബി.എ/ബി.കോം ഓപ്പൺ എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പത്ത് മുതൽ www.uoc.ac.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0494 2407512, 2407356.

പരീക്ഷാ അപേക്ഷ
സർവകലാശാലയുടെ ലിറ്റിൽ ഫ്‌ളവർ കോളേജിലെ ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ
ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് (2015 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 16-ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ ഹെൽത്ത് കെയർ മാനേജ്‌മെന്റ്/ഇന്റർനാഷണൽ ഫിനാൻസ് (സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം-2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി

പരീക്ഷ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും.

പ്രാക്ടിക്കൽ 24-ന്
23-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 24-ന് അതത് കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.