കരാർ നിയമനം
സർവകലാശാലയുടെ വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഗസ്റ്റ് ലക്ചറർ കരാർ നിയമനത്തിന് 20 നകം ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പി.ജിയും നെറ്റ്/ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡിയും. പ്രതിമാസ വേതനം: 42,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ സോഷ്യോളജിയിൽ 55ശതമാനം മാർക്കോടെ പി.ജി ഉള്ളവരെയും പ്രതിമാസം 25,000 രൂപ നിരക്കിൽ പരിഗണിക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് അർഹമായ വയസിളവ് അനുവദിക്കും. വിവരങ്ങൾ www.uoc.ac.in ൽ.
സർവകലാശാലാ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ റഗുലർ, ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് (സ്വാശ്രയം) അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് 25 നകം ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 65 വയസ്. വിവരങ്ങൾ www.uoc.ac.in ൽ.
ബിരുദ പ്രവേശനം എസ്.സി/എസ്.ടി
സ്പെഷ്യൽ അലോട്ട്മെന്റ്
ബിരുദ പ്രവേശനം എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിച്ചവർ 16-ന് മൂന്ന് മണിക്കുളളിൽ അഡ്മിഷൻ എടുക്കണം.
നാലാമത്തെ അലോട്ട്മെന്റിനുശേഷം കോളേജുകളിൽ നിലനിൽക്കുന്ന (എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ ഒഴിച്ച്) ഒഴിവുകൾ നികത്തുന്നതിന് കോളേജുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരുടെ ലിസ്റ്റ് ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടവർ 16-ന് ഉച്ചയ്ക്ക് ഒരു മണിക്കുളളിൽ അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. വിദ്യാർത്ഥികൾക്കോ പ്രതിനിധികൾക്കോ കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്തവരിൽ നിന്ന് അതത് കോളേജുകൾ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും തുടർന്ന വരുന്ന ഒഴിവുകളിലേക്ക് അഡ്മിഷൻ നടത്തുക. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ് 18-ന് നടത്തും.
ബി.എ/ബി.കോം ഓപ്പൺ സ്ട്രീം പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവർക്ക് ബിരുദ പ്രവേശനത്തിന് നടത്തുന്ന ബി.എ/ബി.കോം (ഓപ്പൺ സ്ട്രീം) പ്രവേശന പരീക്ഷ 13-ന് തൃശൂർ സെന്റ് തോമസ് കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ്, മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജ് എന്നിവിടങ്ങളിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷയുടെ പകർപ്പുമായി ഹാജരായാൽ പരീക്ഷ എഴുതാൻ അനുവദിക്കും.
ട്യൂഷൻ ഫീ അടയ്ക്കണം
വിദൂരവിദ്യാഭ്യാസം യു.ജി അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം-2017 പ്രവേശനം) ട്യൂഷൻ ഫീസ് പിഴകൂടാതെ 30 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് ഒമ്പത് വരെയും അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം എസ്.ഡി.ഇയിൽ ആഗസ്റ്റ് 17-നകം ലഭിക്കണം. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407494, 2407356.
പ്രവേശന പരീക്ഷ
റഷ്യൻ പഠനവകുപ്പിൽ എം.എ കംപാരറ്റീവ് ലിറ്ററേച്ചറിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവർ 17-ന് പത്ത് മണിക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷയുടെ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പുനഃപരീക്ഷ
കോളേജ്/വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.കോം/ബി.കോം വൊക്കേഷണൽ/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പേപ്പർ ടി.എം.എൽ1 എ.07-മോഡേൺ ലാംഗ്വേജ്-1 (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 1.30-ന് നടക്കും.
സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.എസ് സി (നോൺ സി.സി.എസ്.എസ്) ഇലക്ട്രോണിക്സ് (1999 പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 24-ന് ആരംഭിക്കും. ഹാൾടിക്കറ്റ് സ്പെഷ്യൽ സപ്ലിമെന്ററി യൂണിറ്റിൽ നിന്നും 22 മുതൽ വിതരണം ചെയ്യും. ഐ.ഡി പ്രൂഫ് സഹിതം ഹാജരാകണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം) നവംബർ 2018 സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
ഒന്ന്, നാല് വർഷ ബി.എഫ്.എ ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
എൽ.സി സീറ്റ് ഒഴിവ്
എം.എസ്.സി അപ്ലൈഡ് സൈക്കോളജിക്ക് ലാറ്റിൻ കത്തോലിക്ക് വിഭാഗം ഒഴിവുള്ള സീറ്റിലേക്ക് 17-ന് 10.30-ന് പഠനവകുപ്പിൽ അഭിമുഖം നടത്തും. എൻട്രൻസ് പരീക്ഷ എഴുതിയ പ്രസ്തുത വിഭാഗം വിദ്യാർത്ഥികൾ ഹാജരാകണം. ഫോൺ: 9539307841.