കുറ്റിയാടി : മുറുശ്ശേരി ചങ്ങരംകുളം കായക്കൊടി തളീക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു .മലയോര ജനതയെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒന്നാം റീച്ചിന് 3.5 കോടിയും രണ്ടാം റീച്ചിന് 1.5 കോടിയും പുന:രുദ്ധാരണ പ്രവർത്തനങ്ങൾ ടെൻഡറായി. ഒന്നാം റീച്ച് അജീ പീറ്റർ എസ് ഇ പ്രവൃത്തി ഏറ്റെടുത്ത് ഒമ്പതു മാസം കൊണ്ട് പൂർത്തീകരിക്കും. രണ്ടാം റീച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കേഓപ്പറേറ്റീവ് സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്ത് നാല് മാസ കലാവധിയിൽ പ്രവൃത്തി പൂർത്തീകരിക്കും.

ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി.ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.പാറക്കൽ അബ്ദുല്ല എംഎൽഎ കെ സജിത്ത്, കെ ടി അശ്വതി കെടി രാജൻ, പി ജി ജോർജ്, പി കെ സജിത, പി പി നാണു, കെ പി സുമതി,കെ രാജൻ, എം എസുഫീറ്റ പി കെ ഷൈജു, വി പി കുഞ്ഞബ്ദുല്ല കെ എം പ്രിയ, കെ പി പ്രിയ, കെ പി ശ്രീധരൻ, കെ ശശീന്റെ കെപി ശ്രീനിജ, സതി കണ്ണങ്കൈ, കെ പിചന്ദ്രി, എ എം സാജിദ, കെ ചന്ദ്രൻ ,യു വി ബിന്ദു, എം കെ ശശി കേരങ്കോട്ട് മൊയ്തു, ഇ മുഹമ്മദ് ബഷീർ, കെ കെ സത്യനാരായണൻ, മൂടാട്ട് ഗംഗാധരൻ, പി ബിജു, കെ അന്ത്രു 'എ പി അന്ത്രു എന്നിവർ സംസാരിച്ചു.ഇ ജി വിശ്വ പ്രകാശ് സ്വാഗതവും ജി ബാബു നന്ദിയും പറഞ്ഞു.

പടം

മുറു വശ്ശേരി-ചങ്ങരംകുളം കായക്കൊടി തളീക്കര റോഡിന്റെ പുന:രുദ്ധാരണ പ്രവൃത്തി കായക്കൊടിയിൽ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം.ചെയ്യുന്നു