@ കെ.എസ്.ബിമല്‍ അനുസ്മരണം: മാധ്യമശില്‍പശാല നടത്തി
കോഴിക്കോട് : മാധ്യമങ്ങളിലിപ്പോൾ വ്യാജ വാർത്തകളുടെ നിർമ്മിതി കൂടി വരുകയാണെന്നും മാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൻെറ തോത് എന്നത്തേക്കാളും ഉയരുകയാണെന്നും എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സബ നഖ്‌വി അഭിപ്രായപ്പെട്ടു . മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും മാധ്യമ പ്രവർത്തകരെ വരുതിയിലാക്കിയും ഭരണകൂടവും കോർപ്പറേറ്റും വ്യാജ വാർത്താ ഫാക്ടറികൾതന്നെ സൃഷ്ടിച്ച് അവരുടെ അജണ്ട പ്രചരിപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് . കെ.എസ്.ബിമല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായായിരുന്നു അവര്‍ . മൊബൈല്‍ കണക്ടിവിറ്റി ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ അതുകൊണ്ടുതന്നെയാണ് ആശയ പ്രചരണത്തിനായി ഇത് ഉപയോഗിക്കപ്പെടുന്നതും. നഖ്‌വി അഭിപ്രായപ്പെട്ടു. രാജ്യം അനുനിമിഷം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ പ്രവണതകാണാമെന്നും ഫ്രണ്ട് ലൈന്‍ മാസികയുടെ സീനിയര്‍ അസി.എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്‍റെ അപചയമാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ എന്‍. പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന സാങ്കേതിക വിദ്യയുടെ വികാസവും നവ മാധ്യമങ്ങളും എന്നവിഷയത്തില്‍ ദാമോദര്‍ പ്രസാദ് വിഷയം അവതരിപ്പിച്ചു. ശ്രീജിത്ത് ദിവാകരന്‍ മോഡറേറ്ററായി. വൈകുന്നേരം ബിമല്‍ അനുസ്മരണവും തുടര്‍ന്ന് മഹാത്മാ സൂര്യവെളിച്ചം എന്ന ഡോക്യുഡ്രാമയും പ്രദര്‍ശിപ്പിച്ചു.ശേഷം എസ്എന്‍ കോളജ് ചേളന്നൂരിന്‍റെ മീശപ്പുലിമല എന്ന നാടകവും അരങ്ങേറി.