ബാലുശ്ശേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിലെ കൃഷി അസിസ്റ്റൻറുക ളുടെ 52 ഓളം ഒഴിവുകൾ പി.എസ്.സി. വഴിയോ, എംപ്ലോയ്മെൻറ് എക്സേഞ്ച് വഴിയോ ഉടൻ നിയമനം നടത്തണമെന്ന് ബാലുശ്ശേരിയിൽ ചേർന്ന അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷ ൻ കേരളയുടെ 46-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ കൃഷിഭവനുകളിൽ നിന്നും കൃഷി അസിസ്റ്റന്റുമാരെ അശാസ്ത്രീയമായി വർക്ക് അറേഞ്ച് മെൻറിൽ തുടർച്ചയായി വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി ബുദ്ധിമുട്ടിക്കുകയും കൃഷിഭവനുകളിലെ പദ്ധതികളും ദൈനംദിന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണമെന്നും സർക്കാർ മുഖേനയുള്ള പച്ച തേങ്ങ സംഭരണ വില വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പി.എം.നിഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർമാരായി സ്ഥാനകയറ്റം ലഭിച്ചവരേയും അവാർഡിന് അർഹരായ ജില്ലയിലെ മികച്ച ഉദ്യോഗസ്ഥരേയും സമ്മേ ളനത്തിൽ അനുമോദിച്ചു. കെ.കെ.അബ്ദുൾ ബഷീർ, കെ എം.ശങ്കരൻ ,മുഹമ്മദ് ഫാസിൽ, ബി.പി.മുഹമ്മദ് കോയ, എം.വി.കുഞ്ഞിമുഹമ്മദ്, പി.കെ.സ ജില, എം.രതീഷ്, എം.രൂപേഷ്, ബി.കെ. രജീഷ് കുമാർ, മിഷേൽ ജോർജ്ജ്, ദിവാകരൻ, എൻ.കെ.ഹരികുമാർ എന്നിവർ സംസാരിച്ചു.
സംഘടനയുടെ പുതിയ ജില്ലാ ഭാരവാഹികളായി സജി.ഇ കെ. പ്രസിഡണ്ട്, ബിപിൻ.പി.കെ. സെക്രട്ടറി, പി.ഷാജി. ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.