മുക്കം:തിരുവമ്പാടി ഐ എച്ച് ആർ ഡി കോളേജിനോട് ജോർജ് എം തോമസ് എം.എൽ എയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് വിദ്യാർത്ഥി സമൂഹത്തെ വെല്ലുവിളിക്കലുംവഞ്ചിക്കലുമാണെന്ന് എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി ഷാജു റഹ്മാൻ കുറ്റപ്പെടുത്തി.

അഭിപ്രായത്തിൽ കോടിക്കണക്കിന് രൂപ ഉപയോഗിച്ച് സ്വന്തമായി ഒരു കാമ്പസ് നിർമ്മിച്ചിട്ടും അതിലേക്ക് ക്ലാസ്സുകൾ മാറ്റുന്നതിന് മൂന്നു വർഷമായി ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടലാണ്.ഈ സമീപനം തിരുത്തണം.

ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരുപത്പേർക്ക് ഇരിക്കാവുന്നിടത്ത് നാൽപതു പേരെ ഇരുത്തിയാണ് ഇപ്പോൾ ക്ലാസ്സെടുക്കുന്നത്. ഒരു ചാറ്റൽ മഴ പെയ്താൽ ക്ലാസ്സ് മുറിയിൽ കുട പിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ് .ഇടുങ്ങിയ ക്ലാസ് മുറിയിൽ ഒടിഞ്ഞു തൂങ്ങിയ സീലിംങ്ങ് കൊണ്ട് എണിറ്റ് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

മതിയായ സൗകര്യത്തോട് കൂടിയ ടോയ്ലറ്റ് ഇല്ല. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കുടിവെള്ളവും ലഭിക്കുന്നില്ല. ഭൗതിക സൗകര്യങ്ങൾ ഇല്ലാതെ വിദ്യാർത്ഥികൾ വീർപ്പുമുട്ടുകയാണ്. റോഡിലെ ബഹളവും വാഹനങ്ങളുടെ ശബ്ദവും പഠനത്തെ ബാധിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത് ഈ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നത് എം.എൽ എ യും കെട്ടിട ഉടമയും തമ്മിലുള്ള ധാരണയാവാം. തോട്ടക്കാടിൽ നിർമ്മിച്ച മനോഹരമായ ഇരുനില കെട്ടിടം നശിക്കാൻ തുടങ്ങി. സാമൂഹ്യവിരുദ്ധരുടെ താവളമായി ഇത് മാറും. പോരായ്മകളെന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിച്ച് കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുകയാണ് ഇനി ചെയ്യേണ്ടത്.

''കേരളത്തിലെ ഒരു കോളേജിലും ഒരുവിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെണാന്ന് വിദ്യാർത്ഥികളുടെ പ്രാർത്ഥന."

- കെ.പി ഷാജു റഹ്മാൻ ,എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി