കുറ്റിയാടി: തൊട്ടിൽപ്പാലം ശ്രീ ഭഗവതി ക്ഷേത്ര പ്രവേശന കവാടത്തിനരികിൽ അവശിഷ്ട മാലിന്യ നിക്ഷേപം. കഴിഞ്ഞ ഏതാനും നാളുകളായി ക്ഷേത്ര പരിസരത്ത് മാലിന്യം നിക്ഷേപിക്കുകയാണ്. സമീപത്തെ ഓവുചാലിലും റോഡിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനാൽ മഴയിൽ ഓവുചാലിൽ ഒഴുകി എത്തുന്ന മാലിനജലം ക്ഷേത്ര മുറ്റത്തേക്ക് ഒഴുകി എത്തുകയാണ്.കാരണം ഇത് ക്ഷേത്രത്തിൽ സന്ദർശകർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ക്ഷേത്ര ഭാരവാഹികളും പൊതുജനങ്ങളും നിരവധി തവണ ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. മലയോര മേഖലയിൽ വ്യാപക മായി പകർച്ച പനികൾ പടരുമ്പോഴും മഴക്കാല ശുചിത്വ പ്രവർത്തനങ്ങൾ പോലും നടപ്പിലാക്കാതെ മാലിന്യങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ തളളി കൂടുതൽ നിരുത്തരമായി പെരുമാറുന്നതിൽ ബി.ജെ.പി പ്രതിഷേധിച്ചു. ടൗണിലെ മാലിന്യപ്രശ്‌നങ്ങൾക്ക് എതിരെ പഞ്ചായത്തിലേക്ക് സമരം സംഘടിപ്പിക്കുമെന്നും കാവിലുപാറ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.