അനക്കമില്ലാതെ പി.ഡബ്ലിയു.ഡി.

ബാലുശ്ശേരി: തേനാക്കുഴി വളവിൽ റോഡിലെ കുഴി ഒരാഴ്ചക്കുള്ളിൽ അപകടത്തിൽ പെട്ടത് 16 പേർ. ഇതിൽ ഒരു കൊച്ചു കുട്ടിയും ഒരു റിട്ടയേർഡ് എസ്.ഐ.യും ഉൾപ്പെടും. ഇരു ചക്രവാഹനങ്ങളും ഒരു കാറുമാണ് അപകടത്തിൽ പെട്ടിട്ടുള്ളത് .അപകടത്തിൽ കൊച്ചു കുട്ടിയുടെ കൈ പൊട്ടുകയും ചെയ്തിട്ടുണ്ട്. തേനാക്കുഴി അങ്ങാടിയിൽ ശിവപുരം എസ്.എം.എം.എ.യു പി .സ്കൂളിന് മുൻവശവും റോഡ് തകർന്നിട്ടുണ്ട്. പല തവണ പ്രദേശവാസികൾ കുഴിയിൽ മണ്ണിട്ട് മൂടിയെങ്കിലും ഒരു മഴ പെയ്യുന്നതോടെ അവ ഒലിച്ചിറങ്ങിപ്പോകും

റോഡരകിലെ വീടുകളിൽ താമസക്കാരായ പ്രൊഫസർ കെ.രാജൻ മാസ്റ്റർക്കും സഹോദരൻ കുന്നുമ്മൽ ഗോപിനാഥിനും റോഡ് തകർന്നതോടെ ഉറക്കമില്ലാ രാത്രികളായി മാറിയിരിക്കുന്നു. രാത്രി 12 മണിക്കും ഒരു മണിക്കുമെല്ലാം അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാനും അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കലുമാണ് ഇവരുടെ ജോലി. 16 പേർക്ക് അപകടം പറ്റിയിട്ടും പി.ഡബ്ലിയു.ഡി. അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. നേരത്തെ റോഡിൽ അറ്റകുറ്റപണിയെടുത്തപ്പോയും ഈ ഭാഗങ്ങളിൽ പ്രവൃത്തി നടത്തിയിട്ടില്ല. എത്രയും പെട്ടന്ന് റോഡിന്റെ ഇരുഭാഗത്തും ഉയർന്നു കിടക്കുന്ന മണ്ണ് മാറ്റുകയും റോഡിൽ രൂപപ്പെട്ടുകിടക്കുന്ന കുഴികളിൽ എത്രയും പെട്ടന്ന് അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.