calicut-uni
calicut uni

കരാർ നിയമനം

ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ സ്വിമ്മിംഗ് ട്രെയിനർ (വനിത), പ്ലാന്റ് ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങൾ www.uoc.ac.in ൽ.

വാക്-ഇൻ-ഇന്റർവ്യൂ
എഡ്യുക്കേഷൻ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (നാടാർ വിഭാഗത്തിന് സംവരണം ചെയ്ത) കരാർ നിയമനത്തിന് 19-ന് പത്ത് മണിക്ക് ഭരണവിഭാഗത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രായം: 2019 ജനുവരി ഒന്നിന് 40 വയസിൽ താഴെ. വിവരങ്ങൾ www.uoc.ac.in ൽ.

അഭിമുഖം
ആന്തോത്ത്, കടമത്ത് കേന്ദ്രങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 20, 22 തീയതികളിൽ രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.

ബി.എഡിന് സീറ്റ് ഒഴിവ്
പൂമല ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രത്തിൽ ബി.എഡ് കൊമേഴ്സിന് ഒ.ബി.എക്സ് വിഭാഗത്തിൽ ഒന്നും, മാത്തമാറ്റിക്സിന് മുസ്ലിം വിഭാഗത്തിൽ ഒന്നും ഒഴിവുണ്ട്. പ്രസ്തുത സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ സീറ്റുകൾ മറ്റ് വിഷയങ്ങളിലേക്ക് റീ അലോട്ട് ചെയ്യും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ 18-ന് 11 മണിക്കകം എത്തണം.

ബിരുദ പ്രവേശനം
ബിരുദ പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 16-ന് ഉച്ചക്ക് ഒരു മണി വരെ അതത് കോളുജകളിൽ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് കോളേജുകൾ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. പ്രസ്തുത റാങ്ക് ലിസ്റ്റിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ 17 മുതൽ 19 ഉച്ചയ്ക്ക് ഒരു മണി വരെ കോളേജുകളിൽ അഡ്മിഷൻ എടുക്കാം.

സ്പെഷ്യൽ പരീക്ഷ
പ്രളയം ബാധിച്ചത് മൂലം രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ 29-ന് 1.30 മുതൽ കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഒഫ് ഹെൽത്ത് സയൻസിൽ നടക്കും.

പരീക്ഷ മാറ്റി
29-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം, പാർട്ട്ടൈം-സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലായ് 30-ലേക്ക് മാറ്റി.

പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) 2015 സിലബസ്-2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.ടെക് ഇൻ നാനോസയൻസ് ആൻഡ് ടെക്നോളജി പരീക്ഷയ്ക്ക് പിഴകൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം.

സർവകലാശാലാ കാമ്പസ് ബയോടെക്നോളജി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം, 2018 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. പരീക്ഷ 26-ന് ആരംഭിക്കും.

പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ബോട്ടണി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.