വടകര: ആരോഗ്യ ഇൻഷൂർ കാർഡിനായി ആരോഗ്യം നശിപ്പിക്കുന്ന കാത്തിരിപ്പ് . ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ നിലവിലുള്ള ആരോഗ്യ ഇൻഷൂർ കാർഡ് പുതുക്കാനായി ദിവസങ്ങളുടെ മെനക്കേട് വേണ്ടി വരുന്നു. കഴിഞ്ഞ നാലാം തിയ്യതി കണ്ണൂക്കരയിലെ ഒഞ്ചിയം പഞ്ചായത്താപ്പീസിൽ കാർഡ് പുതുക്കൽ പ്രക്രിയ തുടങ്ങിയെങ്കിലും ആധാർ സെർവർ ലിംങ്കാവാത്തതിനാൽ പതിനേഴാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 17 ന്സാംസ്കാരിക നിലയത്തിൽ കാർഡ് പുതുക്കൽ തുടങ്ങിയെങ്കിലും ഇന്റർനെറ്റ് റേഞ്ച് കവറേജില്ലാതെ മണിക്കൂറുകളോളം കാത്തിരിപ്പ് തുടർന്നു. ഇതിനിടയിൽ റേഞ്ച് വന്നെങ്കിലും പഞ്ചായത്ത് ഓഫീസിൽ സംഭവിച്ച ആധാർ സർവ്വർ പിണങ്ങുകയുണ്ടായി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഈ ഒരു പ്രശ്നം പരിഹരിച്ചതോടെ വീണ്ടും നെററ് പിണങ്ങിയത് ജീവനക്കാരെയും നാട്ടുകാരെയും കുഴക്കി. ഒടുവിൽ മറ്റൊരാളുടെ വീട്ടിലെ വൈഫൈ ഉപയോഗിച്ച് കാർഡ് പുതുക്കൽ നടന്നത്. എന്നാൽ ഇൻഷൂർ കാർഡ് പുതുക്കിയതായി വ്യക്തത വരുത്തുന്ന യാതൊരു വിധ അടയാടങ്ങളും കാർഡിൽ ചേർക്കുന്നില്ല. മുൻ വർഷങ്ങളിൽ നിലവിലെ കാർഡിൽ പുതുക്കിയ അടയാളമായി ഇനി കാർഡ് പുതുക്കേണ്ടുന്ന വർഷം രേഖപ്പെടുത്തിയ ചിയാക് സ്റ്റിക്കർ പതിച്ചിരുന്നു. ഇപ്രാവശ്യം പണമടച്ചതിനു നല്കുന്ന റസീപ്റ്റ് മാത്രമാണ് കാർഡ്പുതുക്കിയതിന് രേഖയായുള്ളത്. നിലവിലെ കാർഡ് കമ്പ്യൂട്ടർ പരിശോധനക്ക് ശേഷമേ പുതുക്കിയതാണോ എന്നറിയാൻ കഴിയുള്ളൂ. ഇപ്പോൾ സാദാരണ പേപ്പറിൽ ഇൻഷൂർ കാർഡ് നമ്പർ രേഖപ്പെടുത്തിയ 50 രൂപ അടച്ച റസീപ്പ്‌റ്റ് ലഭിക്കുന്നത് ലാമിനേഷൻ ചെയ്ത് സൂക്ഷിക്കാനാണ് നിർദ്ദേശം. ദിവസങ്ങൾ കാത്തിരുന്ന് ഇൻഷൂർ കാർഡ് പുതുക്കൽ പ്രക്രിയ പൂർത്തിയായാലും മതിയായ രേഖ ലഭിക്കാത്തത് നാട്ടുകാർക്ക് അസംതൃപ്തിയാണ് നല്ലുന്നത്. പ്രത്യക്ഷത്തിൽ അംഗീകാരം ദൃശ്യമാകാത്ത കാർഡുമായി ആശുപതികളിലെ ദുർമുഖം കാണേണ്ടി വരുമോ എന്ന് അനുഭവസ്ഥർ ആശങ്കപ്പെടുന്നു.