എം.എ ഇംഗ്ലീഷ് സീറ്റ് ഒഴിവ്
ഇംഗ്ലീഷ് പഠനവകുപ്പിൽ എം.എക്ക് ഓപ്പൺ (അഞ്ച്), ഇ.ടി.ബി (ഒന്ന്) വിഭാഗങ്ങളിൽ ഒഴിവുണ്ട്. പഠനവകുപ്പ് നടത്തിയ പ്രവേശന പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 23-ന് രാവിലെ പത്ത് മണിക്ക് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407259.

പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ്.സി (മാത്‌സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ആഗസ്റ്റ് 17 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 24 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, നാലാം സെമസ്റ്റർ പരീക്ഷാ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐ.ഡി കാർഡ്/ടി.സി എന്നിവ സഹിതം എസ്.ഡി.ഇയിൽ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31. ഫോൺ: 0494 2407494, 2407356.

പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് രണ്ട് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ആഗസ്റ്റ് എട്ട് വരെ രജിസ്റ്റർ ചെയ്യാം. റഗുലർ പരീക്ഷാർത്ഥികൾ അപേക്ഷ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാർത്ഥികൾ പരീക്ഷാ കൺട്രോളർക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അവസാന വർഷ പി.ജി പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ/എം.എസ് സി/എം.കോം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും.