കൊയിലാണ്ടി: കുനിയിൽ കടവ് പാലത്തിനു മുകളിൽ നിന്നും ചാടി കാക്കൂർ കണാറമ്പത്ത് സുരേന്ദൻ (52) മരിച്ചു. ഞായറാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയാണ് മുതദേഹം കണ്ടെടുത്തത്. വിമുക്തഭടനും കൊയിലാണ്ടി കെ.എസ്.എഫ്.ഇ. താലക്കാലിക ജീവനക്കാരനുമാണ്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും മകൻ മാനകിനെ കൂട്ടി കാറിൽ വന്നതായിരുന്നു. കുനിയിൽ കടവ് പാലത്തിൽ എത്തിയപ്പോൾ മകനോട് കാറ് നിർത്താൻ പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഓടി പുഴയിൽ ചാടിയതാണെന്ന് പൊലീസ് പറഞ്ഞു. ദാമോദരൻ നായരുടേയും ദേവി അമ്മയുടേയും മകനാണ്. ഭാര്യ: ബിന്ദു. മകൻ: മാനക്. സഹോദരങ്ങൾ: ഹരീഷ്, ഷീന.
കൊയിലാണ്ടി ഫയര്‍സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, അസി. സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, ലീഡിംഗ് ഫയർമാൻ സുജാത്, ഫയർമാൻമാരായ ഷിജിത്ത്, നിഖിൽ, സത്യനാഥ്, വിജയൻ, വിജീഷ്, ഫയർമാൻ ഡ്രൈവർമാരായ പ്രശാന്ത്, രാജീവ്, ഹോം ഗാർഡ് വിജയൻ എന്നിവർ തിരച്ചിലിൽ പങ്കെടുത്തു.