കോഴിക്കോട്: പതങ്കയത്ത് പുഴകാണാനെത്തിയ മൂന്ന് വിനോദ സഞ്ചാരികൾ പുഴയുടെ നടുവിലെ തുരുത്തിൽ കുടങ്ങി. പതങ്കയത്ത് മുകളിൽ കാലൻപാറ തൂക്കുപാലത്തിനടിയിലാണ് മൂന്ന് പേർ കുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിന് പുഴയിലെത്തിയവർ വൈകീട്ടോടെ ഇവിടെ കുടുങ്ങുകയായിരുന്നു. മണികൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്ന് പേരെയും രക്ഷപ്പെടുത്തി. പുഴക്ക് നടവിലെ തുരുത്തിൽ വെള്ളം കയറി തുടങ്ങിയതോടെ തുരുത്തിലുണ്ടായിരുന്ന പുളിമരത്തിൽ മൂന്ന് പേരും കയറുകയായിരുന്നു. മുക്കം അഗ്‌നി ശമനസേനയുടെയും ഓമശേരി കമ്മ്യൂണിറ്റി റസ്‌ക്യൂ വോളൻറിയേഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. രണ്ടു മണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിലാണ് മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പഴയിലിറങ്ങരുതെന്ന് വിലക്കിയിട്ടും, ഞങ്ങൾക്ക് നീന്തൽ അറിയാം എന്ന് പറഞ്ഞ് ഇവർ പുഴയിലിറങ്ങുകയായിരുന്നു.