കോഴിക്കോട്: മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു.കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ജില്ലാ ജയിലില്‍ ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ജില്ലാ ജയിലില്‍ മാസത്തില്‍ ഒരു ദിവസം ചികിത്സയും മരുന്നും ലഭ്യമാക്കുന്ന പദ്ധതിയാണ് നവജീവന്‍. ഇംഹാന്‍സിന്റെ സഹകരണത്തോടെ ഡോക്ടറുടെ സേവനവും മരുന്നുവിതരണവും ലഭ്യമാകും. അന്തേവാസികള്‍ക്ക് സൗജന്യ വൃക്ക-ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ഉത്തരമേഖല സ്പെഷ്യല്‍ ഓഫീസര്‍ എം.വി രവീന്ദ്രന്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി. രാജേഷ് കുമാര്‍, ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എന്‍.കെ സുരേഷ്, കെ.ജെ.എസ്.ഒ.എ സംസ്ഥാന സെക്രട്ടറി ഇ.ആര്‍ രാധാകൃഷ്ണന്‍, സ്നേഹസ്പര്‍ശം വൈസ് ചെയര്‍മാന്‍ ടി.വി ചന്ദ്രഹാസന്‍, സ്‌നേഹസ്പര്‍ശം ജോയിന്റ് സെക്രട്ടറി ടി.എം അബൂബക്കര്‍, ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ആര്‍.ഒ സക്കീര്‍ കോവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.