calicut-university

കോച്ച് അഭിമുഖം മാറ്റി
കായിക പഠനവിഭാഗത്തിൽ കോച്ച് (ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ) തസ്തികയിൽ 24-ന് നടത്താനിരുന്ന അഭിമുഖം 29-ന് ഉച്ചക്ക് രണ്ടിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ.

ബി.കോം/ബി.ബി.എ ഹാൾടിക്കറ്റ്
29ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

ബി.കോം/ബി.ബി.എ പൊസിഷൻ ലിസ്റ്റ്
2018 വർഷത്തെ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്, എ.പി സീരീസ്, 2015 പ്രവേശനം) പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. അർഹരായവർ പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഫീസടച്ച രശീതി സഹിതം പരീക്ഷാഭവൻ ബി.കോം വിഭാഗത്തിൽ അപേക്ഷിക്കണം. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ്ജ് സഹിതം അപേക്ഷിക്കണം.

എം.കോം സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജ്, മലപ്പുറം ഗവൺമെന്റ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, തൃശൂർ എസ്.കെ.വി.സി എന്നീ മെയിൻ സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് 2018 ഏപ്രിലിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.കോം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷ എഴുതിയ കോളേജിൽ നിന്ന് ലഭിക്കും. 2016 അഡ്മിഷനിൽ നാലു സെമസ്റ്ററും പരീക്ഷ എഴുതി വിജയിച്ചവരുടെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നാലാം സെമസ്റ്റർ പരീക്ഷ എഴുതിയ കോളേജിൽ നിന്നും ലഭിക്കും.

രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ സ്പെഷ്യൽ പരീക്ഷ
പ്രളയം ബാധിച്ച വിദ്യാർത്ഥികൾക്കായുള്ള കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ സ്പെഷ്യൽ പരീക്ഷ 29ന് മാള സെന്റ് തേരേസാസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആരംഭിക്കും.

പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്നോളജി (നാഷണൽ സ്ട്രീം, 2018 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ഡെസർട്ടേഷൻ 27-നകം സമർപ്പക്കണം. വൈവ 29-ന് നടക്കും.

പരീക്ഷാഫലം
ഒന്നാം വർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ ജൂൺ 2018 (ഡബ്ല്യൂ.എ.എൽ) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

അറബിക് ഫോർ ഖുർആൻ
അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങൾ മുതൽ പഠിക്കാൻ സഹായകമായ ഒരു വർഷത്തെ കോഴ്സ് യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറിൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന കോഴ്സ് വഴി ഖുർആൻ പഠിക്കാൻ കൂടി അവസരം ലഭിക്കും. താൽപര്യമുള്ളവർ ബന്ധപ്പെടുക. 9746904678, 9946510138.