calicut-uni
calicut uni

സൗജന്യ പരിശീലനം

ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ നടത്തുന്ന ഫാബ്രിക് പെയിന്റിംഗ് ആൻഡ് സാരി ഡിസൈനിംഗ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30-നകം രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകൻ വഹിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 0494 2407360.

ഫാർമസിസ്റ്റ് അഭിമുഖം
സർവകലാശാലാ ഹെൽത്ത് സെന്ററിലേക്ക് ഫാർമസിസ്റ്റ് (നൈറ്റ് ഷിഫ്റ്റ്) തസ്തികയിൽ അപേക്ഷിച്ചവർക്കായി അഭിമുഖം ആഗസ്റ്റ് ഒന്നിന് 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ്-ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.