ബി.പി.എഡ് അപേക്ഷ
ബി.പി.എഡ് (ദ്വിവത്സരം) കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള തീയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. ഒഴിവ് വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷാ ഫീ: ജനറൽ 650 രൂപ, എസ്.സി/എസ്.ടി 440 രൂപ. പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവ ആഗസ്റ്റ് എട്ടിന് രാവിലെ ഒമ്പത് മണിക്ക് സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ നടക്കും. ഫോൺ: 0494 2407016, 2407017.
ബിരുദ പ്രവേശനം
ബിരുദ പ്രവേശനത്തിൽ ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ജൂലായ് 24-ന് ശേഷം നിലനിൽക്കുന്ന എസ്.സി/എസ്.ടി ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തുന്നതിന് ഓരോ കോഴ്സിനും അപേക്ഷിച്ചവരുടെ ലിസ്റ്റ് (പരമാവധി 2000 പേരുടേത്) അതത് കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. ഓരോ കോളേജിലും നിലനിൽക്കുന്ന ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിലേക്കുളള അഡ്മിഷൻ
ഓരോ കോളേജിലും ഓരോ കോഴ്സിലും ഓപ്പണിലും അവരവരുടെ കാറ്റഗറിയിലും നിലനിൽക്കുന്ന ഒഴിവുകൾ വെരിഫൈ ചെയ്തു 29-ന് രാവിലെ പത്ത് മണിക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്ന് അന്ന് പകൽ 12 മണിക്ക് കോളേജിൽ റാങ്ക് ലിസ്റ്റ് തയാറാക്കി 29, 30 തീയതികളിൽ അഡ്മിഷൻ നടത്തും. ജൂലായ് 16-ന് തയാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ അതിന് മുൻഗണന നൽകും.
സ്വാശ്രയ കോളേജുകളിലേക്കുളള അഡ്മിഷൻ
ഓരോ കോളേജിലും ഓരോ കോഴ്സിലും ഓപ്പണിലും അവരവരുടെ കാറ്റഗറിയിലും നിലനിൽക്കുന്ന ഒഴിവുകൾ വെരിഫൈ ചെയ്തു ആഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന സ്വാശ്രയ കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്ന് അന്ന് പകൽ 12 മണിക്ക് കോളേജിൽ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതും ആഗസ്റ്റ്, ഒന്ന്, രണ്ട് തീയതികളിൽ അഡ്മിഷൻ നടത്തുന്നതുമാണ്. ജൂലായ്16-ന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ അതിന് മുൻഗണന നൽകും.
തിരുത്തലുകൾ
വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ വിശദാംശങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ (ഫോട്ടോ ഉൾപ്പെടെ) ആവശ്യമുണ്ടെങ്കിൽ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടണം. തിരുത്തലുകൾ വരുത്തുന്നതിന് സർവകലാശാലയിലേക്ക് വരേണ്ടതില്ല.
പരീക്ഷാ അപേക്ഷ
അറബിക്, ബോട്ടണി, ബയോകെമിസ്ട്രി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, എഡ്യുക്കേഷൻ, ഇംഗ്ലീഷ്, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, മലയാളം, ഫിസിക്സ്, സൈക്കോളജി, വിമൺ സ്റ്റഡീസ്, സുവോളജി പി എച്ച്.ഡി പ്രിലിമിനറി ക്വാളിഫയിംഗ്/കോഴ്സ് വർക്ക് (പി.ക്യു.ഇ) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് ഒമ്പത് വരെയും പിഴയോടെ 12 വരെയും അപേക്ഷിക്കാം. പരീക്ഷ പേപ്പർ ഒന്ന് 27-നും, പേപ്പർ രണ്ട് ആഗസ്റ്റ് 29-നും രാവിലെ പത്ത് മുതൽ ഒന്ന് വരെ അതത് പഠനവകുപ്പുകളിൽ നടക്കും.
യു.ജി അഞ്ചാം സെമസ്റ്ററിൽ തുടർ പഠനം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ബി.എ/ബി.കോം/ബി.എസ്.സി മാത്‌സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) കോഴ്സുകൾക്ക് ചേർന്ന് ഒന്ന് മുതൽ നാല് സെമസ്റ്റർ വരെയുള്ള പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി അഞ്ചാം സെമസ്റ്ററിൽ ചേർന്ന് പഠനം തുടരാം. അവസാന തീയതി ആഗസ്റ്റ് 24. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407494, 2407357.
മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം എം.എസ്.സി മാത്തമാറ്റിക്സ് പ്രീവിയസ് മെയ് 2018 പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മെയിൻ കേന്ദ്രത്തിൽ ലഭ്യമാണ്.
പരീക്ഷ
അദീബെ ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ (സിലബസ് വർഷം 2016, ദ്വിവത്സരം) റഗുലർ പരീക്ഷ ആഗസ്റ്റ് 16-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് അഞ്ച് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ രജിസ്റ്റർ ചെയ്യാം.
കൊടുങ്ങല്ലൂർ, കോതപ്പറമ്പ് ഹിന്ദി പ്രചാരകേന്ദ്രം
എസ്.ഡി.ഇ പരീക്ഷാർത്ഥികളുടെ ശ്രദ്ധക്ക്
29-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യസം രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് കൊടുങ്ങല്ലൂർ, കോതപ്പറമ്പ് ഹിന്ദി പ്രചാരകേന്ദ്ര ടീച്ചർ എഡ്യുക്കേഷൻ പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ അതേ ഹാൾടിക്കറ്റുമായി പൊയ്യ ഹിന്ദി പ്രചാരകേന്ദ്ര ടീച്ചർ എഡ്യുക്കേഷനിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഇ-മൊഡ്യൂൾ നിർമ്മാണം: അദ്ധ്യാപകർക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളേജ് ശാസ്ത്ര-സാമൂഹിക വിഭാഗം അധ്യാപകർക്ക് ഇ-മൊഡ്യൂൾ നിർമ്മാണം എന്ന വിഷയത്തിൽ ആഗസ്റ്റ് 12 മുതൽ 14 വരെ നടത്തുന്ന ദ്വിദിന പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക് അധിഷ്ഠിത പാഠ്യഭാഗങ്ങൾ തയ്യാറാക്കുന്നതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ആഗസ്റ്റ് അഞ്ച്. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.
സ്‌കൂൾ ഓഫ് ഡ്രാമയിലേക്കുള്ള ടെക്നീഷ്യൻ അഭിമുഖം
കാലിക്കറ്റ് സർവകലാശാല ജോൺ മത്തായി സെന്ററിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ടെക്നിഷ്യൻ (ലൈറ്റിംഗ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 30-ന് 1.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
ബി.പി.എൽ ഒഴിവ്
സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ എം.എസ് സി ബയോകെമിസ്ട്രി, എം.എസ്.സി ഹ്യൂമൺ ഫിസിയോളജി കോഴ്സുകൾക്ക് ബി.പി.എൽ വിഭാഗത്തിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ബി.പി.എൽ (മുന്നാക്ക വിഭാഗം) വിഭാക്കാർ 30-ന് 11 മണിക്ക് രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.