മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൃഷ്ണദാസിനെ വിജിലൻസ് ഡിവൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
എടവണ്ണ സ്വദേശിയായ പരാതിക്കാരന്റെ അമ്മയ്ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച 75,000 രൂപയിൽ നിന്ന് 3,000 രൂപ വി.ഇ.ഒ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ തുക ഇയാൾ വി.ഇ.ഒയ്ക്കു നൽകി. പിന്നാലെയെത്തിയ വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും