badu
ബദ്‌റുൽ ഹുദ വിവാഹ സംഗമം:നികാഹ് കർമ്മത്തിന് സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ നേത്രത്വം നൽകുന്നു.

പനമരം:നിർധനരും അനാധകളും ഉൾപ്പെടെയുള്ള 6 യുവതീ യുവാക്കൾ പനമരം ബദ്‌റുൽ ഹുദയിൽ നടന്ന വിവാഹ സംഗമത്തിൽ സുമംഗലികളായി. നികാഹ് കർമത്തിന് സയ്യിദ് താജുദ്ദീൻ തങ്ങൾ പുല്ലാര,കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ എന്നിവർ നേത്രത്വം നൽകി.ബദ്‌റുൽ ഹുദാ മുദരിസ്സ് അബൂബക്കർ മിസ്ബാഹി വഴിക്കടവ് ഖുതുബ നിർവഹിച്ചു.ഇതോടനുബന്തിച്ച് ബദ്‌റുൽ ഹുദാ കാമ്പസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.

സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ചങ്ങാടക്കടവ് ഖതീബ് നൂറുദ്ദീൻ ദാരിമി,വി പി എം കുട്ടി മളാഹിർ,ഹംസ അഹ്‌സനി ഓടപ്പള്ളം,കെ കെ മുഹമ്മദലി ഫൈസി,അബ്ദുസലാം മുസ്ലിയാർ മേപ്പാടി,ഗഫൂർ നിസാമി ചുണ്ടയിൽ,കെ കെ മമ്മൂട്ടി മദനി അലി മുസ്ലിയാർ വെട്ടത്തൂർ,ജാഫർ ഓടത്തോട്, പുറ്റാട് മുഹമ്മദലി സഖാഫി,വരിയിൽ മുഹമ്മദ് സാഹിബ് ,പനമരം മഹല്ല് കമ്മിറ്റി വൈ.പ്രസിഡന്റ് കാരത്തൊടി ഹൈദ്രു ഹാജി, ചങ്ങാടക്കടവ് പള്ളിക്കമ്മിറ്റി ട്രഷറർ സൈദൂട്ടി ഹാജി ,എ എം ബഷീർ ഉലൂമി,വി ഹംസ,മുസ്തഫ സഖാഫി വെള്ളിലാടി,ഇബ്രാഹീം സഖാഫി കുന്നളം,തുടങ്ങിയവർ സമ്പന്തിച്ചു.പ്രളയാനന്തര സേവന പ്രവർത്തനങ്ങൾ ചെയ്തതിനുള്ള ബദ്‌റുൽ ഹുദയുടെ ആദരം കാരിക്കുഴിയൻ ശബ്‌നാസ് എന്ന ബാപ്പുട്ടിക്ക് നൽകി.ബശീർ സഅദി ചെറുകുന്ന് സ്വാഗതവും പി കെ ഇബ്രാഹീം സഖാഫി നന്തിയും പറഞ്ഞു.