aana

പനമരം:പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാട്ടാനകൾ ഷോക്കറ്റ് ചരിഞ്ഞതിന് പിന്നിൽ വൈദ്യുതി വകുപ്പിന്റെ കടുത്ത അനാസ്ഥയാണെന്ന പരാതിയുമായി പ്രദേശവാസികൾ. ഈ ഭാഗങ്ങളിലൂടെ പോകുന്ന വൈദ്യുതി ലൈനുകൾ പലയിടത്തും താഴ്ന്നാണ് കിടക്കുന്നതെന്നും, പലതവണ പറഞ്ഞിട്ടും അത് ശരിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു.അതുകൊണ്ടാണ് 2017ലും, ഇപ്പോഴും വൈദ്യുതി ലൈനിൽതട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതെന്നും ഇവർ കുറ്റപ്പെടുത്തി.

ആദ്യ തവണ കാട്ടാന ചരിഞ്ഞപ്പോൾ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെട്ടുവെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. കാട്ടാനയുടെ ജഡം കുടിവെള്ള സ്രോതസ്സിന് സമീപമായി സംസ്‌കരിച്ച വനംവകുപ്പിന്റെ നടപടിക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.പ്രദേശവാസിയായ വി.എൻ രാജന്റെ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി വകുപ്പ് മന്ത്രിക്കും, ഉദ്യോഗസ്ഥർക്കും പരാതി നൽകി.