കുന്ദമംഗലം: ചാത്തമംഗലം എൻ.ഐ.ടി യുടെ കവാടത്തിന് മുന്നിലായി വഴിയോരത്ത് വൻ ഓൺലൈൻ കച്ചവടം. കാമ്പസിലേക്കോ ഹോസ്റ്റലുകളിലേക്കോ ഓൺലൈൻ കമ്പനി പ്രതിനിധികൾക്ക് പ്രവേശനമില്ലെന്നിരിക്കെ താത്കാലിക മാർക്കറ്റ് രൂപപ്പെടുകയായിരുന്നു. ഉച്ച തിരിഞ്ഞാൽ പിന്നെ ഇവിടെ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്കാണ്. സാധനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരിൽ എൻ.ഐ.ടി വിദ്യാർത്ഥികൾ മാത്രമല്ല പരിസരപ്രദേശങ്ങളിലുള്ളവരുമുണ്ട്. പുസ്തകങ്ങൾ, ഡ്രസ്, മൊബൈൽ ഫോൺ തുടങ്ങി ഓഡർ ചെയ്യുന്ന എന്തും ഇവിടേക്കെത്തുന്നു. കവറിന് മുകളിലെ ബാർകോഡ് റീഡ് ചെയ്തും മൊബൈൽ ഫോൺ വഴി ഉറപ്പിച്ചുമാണ് ഓഡർ ചെയ്തവർക്ക് സാധനങ്ങൾ കൈമാറുന്നത്.