ഓറിയന്റേഷൻ പ്രോഗ്രാം
സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
എം.എസ്‌സി ഫോറൻസിക് സയൻസ്
എം.എസ്‌സി ഫോറൻസിക് സയൻസ് കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ആഗസ്റ്റ് 13 വരെ അപേക്ഷാ ഫീസടച്ച് 14ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷാ ഫീ ജനറൽ 370 രൂപ, എസ്.സി/എസ്.ടി 160 രൂപ. വിജ്ഞാപനവും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ. പ്രവേശനപരീക്ഷ ആഗസ്റ്റ് 17ന് നടക്കും. പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും ഹാജരാക്കണം. പ്രിന്റൗട്ട് സർവകലാശാലയിലോ കോളേജിലോ സമർപ്പിക്കേണ്ടതില്ല. ആഗസ്റ്റ് 26ന് തൃശൂർ കേരള പൊലീസ് അക്കാദമിയിലാണ് ക്ലാസുകൾ ആരംഭിക്കും.
ഫിനാൻസ് കമ്മറ്റി തിരഞ്ഞെടുപ്പ്
സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മറ്റി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സെനറ്റ് അംഗങ്ങളുടെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും മറ്റും 15 ദിവസത്തിനകം രജിസ്ട്രാർ ആൻഡ് റിട്ടേണിംഗ് ഓഫിസർ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ അറിയിക്കണം. കരട് വോട്ടർപട്ടികയുടെ പകർപ്പ് വെബ്‌സൈറ്റിൽ.
സ്‌പോട്ട് അഡ്മിഷൻ
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ എം.എ സോഷ്യോളജി റസിഡൻഷ്യൽ കോഴ്സ് പ്രവേശനത്തിന് ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷൻ നടക്കും. പട്ടികവർഗ വിദ്യാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഐ.ടി.എസ്.ആർ ഓഫീസിൽ ഹാജരാകണം. ഫോൺ: 9605884635, 04936 238500.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ടെക് (2014, 09, 09 പാർട്ട്‌ടൈം സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം എം.എ ഹിസ്റ്ററി പ്രീവിയസ്, ഫൈനൽ സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി, എം.എ ഫംഗ്ഷണൽ ഹിന്ദി ആന്റ് ട്രാൻസ്‌ലേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
തജ്വീദ് പഠനം
ഇസ്ലാമിക് ചെയർ നടത്തുന്ന ഹൃസ്വകാല തജ്വീദ് പഠന പ്രോഗ്രാം നാലിന് 10.30ന് ആരംഭിക്കും. ഫോൺ: 90480 08191.