dollar

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് യു എസ് ഡോളർ പിടികൂടി.കൂത്തുപറമ്പ് സ്വദേശി സാലിദ് സെയ്ദിൽ നിന്നാണ് 7200 ഡോളർ പിടികൂടിയത്.തിങ്കളാഴ്ച രാത്രി ഗോ എയർ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു സാലിദ്. സി ഐ എസ് എഫ് പരിശോധനയിലാണ് 100 ഡോളറിന്റെ 72 കറൻസികൾ കണ്ടെത്തിയത്. സാലിദിനെ കസ്റ്റംസിന് കൈമാറി. രേഖയില്ലാതെ കടത്തിയതിന് സാലിദിന്റ പേരിൽ കസ്റ്റംസ് കേസെടുത്തു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് കറൻസി പിടികൂടുന്നത്.