വൈക്കം : മൂത്തേടുത്തുകാവ് വട്ടത്തറ വൈഷ്ണവ ഗന്ധർവസ്വാമി യക്ഷിയമ്മ ക്ഷേത്രത്തിന്റെ ഒന്നാമത് പുന:പ്രതിഷ്ഠാ വാർഷികവും വിശേഷാൽ പൂജയും തളിച്ച് കൊടയും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി എം.ഡി ഷിബു തന്ത്റികൾ നേതൃത്വം നൽകി. മൂത്തേടുത്തുകാവ് ഗോപു ശാന്തികൾ സഹകാർമികത്വം വഹിച്ചു. ക്ഷേത്രം സെക്രട്ടറി സജി ഒറ്റയിൽ, രക്ഷാധികാരി മോഹൻദാസ് മുകന്ദൻ എന്നിവർ നേതൃത്വം നൽകി. മഹാഗണപതി ഹോമം, ഭാഗവത പാരായണം, കലശാഭിഷേകം, നെയ്യ് വിളക്ക് തളിച്ചുകുട എന്നിവ നടത്തി.