പീരുമേട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ മനംനൊന്ത് യുവാവ് പെൺകുട്ടിയുടെ വീടിന് സമീപം ആത്മഹത്യക്ക് ശ്രമിച്ചു.കഴുത്തിന് മുറിവേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷദീപ് സ്വദേശിയും എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അദ്ധ്യാപകനുമായതൻസീം അൽ മുബാറക്കാ (30) ണ് പെൺകുട്ടിയുടെ വീടിന് സമീപം കഴുത്തറുത്ത് ആത്മഹത്യാ ശ്രമംനടത്തിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന പെരുവന്താനം തെക്കേമല സ്വദേശിയായ പെൺകുട്ടിയോട് യുവാവിന് പ്രണയം തോന്നി. യുവാവിന്റെ ഇഷ്ടം പെൺകുട്ടി വീട്ടിൽ അറിയിച്ചു. വ്യത്യസ്ഥ മത വിഭാഗക്കാരായതിനാൽ വീട്ടുകാർതാൽപര്യപ്പെട്ടില്ല. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവാവ് ഇന്നലെ പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇത് നിരസിച്ചു. പുറത്തിറങ്ങി കൈയ്യിൽ കരുതിയിരുന്ന ഉറക്കഗുളിക കഴിച്ചതിന് ശേഷം പെൺകുട്ടിയുടെ വീടിനു സമീപത്തുവച്ചു തന്നെ യുവാവ് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.രാവിലെ ജോലിക്ക് പോയ തൊഴിലാളികളാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടത്. നാട്ടുകാർ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .കഴുത്തിന് അഞ്ച് തുന്നലുണ്ട്. മുറിവ് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. .