അടിമാലി: അപ്രോച്ച് റോഡായില്ല,അടിമാലി ഈസ്റ്റേൺ സ്‌കൂളിന് സമീപം മണൽപ്പടിയിൽ പണികഴിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിലായി. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും ഇരുന്നൂറേക്കർ മെഴുകുംചാൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാലം നിർമ്മിക്കുന്നയ്. സ്ലാബുൾപ്പെടെയുള്ള നിർമ്മാണ ജോലികൾ പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തിൽ തീരുമാനമായില്ല.
. ഗ്രാമപഞ്ചായത്തിലെ 16ാം വാർഡുൾപ്പെട്ട പ്രദേശത്തു നിന്നും ആളുകൾക്ക് എളുപ്പത്തിൽ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടായിരുന്നു അടിമാലി ഈസ്റ്റേൺ സ്‌കൂളിന് സമീപം മണൽപ്പടിയിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും ഇരുന്നൂറേക്കർ മെഴുകുംചാൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കാം എന്ന പ്രത്യേകതയും ഈ പാലത്തിനുണ്ട്.ഏറെ നാളുകളായി ഇതത്തരമൊരു എളുപ്പവഴി പ്രാവർത്തികമാക്കാനുള്ള പാലത്തിനായി നാട്ടുകാർ കാത്തിരിക്കുകയായിരുന്നു.
പത്ത് ലക്ഷത്തിലും അവ്യക്തത
കഴിഞ്ഞ സാമ്പത്തിക വർഷം 30 ലക്ഷം രൂപയായിരുന്നു പാലത്തിന്റെ നിർമ്മാണ ജോലികൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നത്.ഇതിൽ കരാറുകരാന് 17 ലക്ഷം മാത്രമേ പാർട്ട് ബില്ലായി മാറി നൽകിയുള്ളു.ശേഷിക്കുന്ന 13 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഇനിയും നൽകേണ്ടതായുണ്ട്.സർക്കാർ സ്പിൽ ഓവർ അനുവദിക്കാതെ വന്നതോടെ ഈ തുക സംബന്ധിച്ചാണ് അനിശ്ചിതത്വം ഉടലെടുത്തിട്ടുള്ളത്.പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി പത്ത് ലക്ഷം രൂപ പുതിയതായി ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇത് വിനിയോഗിക്കുന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങളുടെ തുക ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള തടസ്സമാണ് അനിശ്ചിതത്വത്തിന് കാരണം. സർക്കാർ സ്പിൽ ഓവർ അനുവദിക്കാതെ വന്നതോടെ പാലത്തിന്റെ നിർമ്മാണം നടത്തിയ കരാറുകാരന് തുക നൽകാനില്ലാത്ത സാഹചര്യമാണുള്ളത്.: ജില്ലാപഞ്ചായത്തംഗം ഇൻഫന്റ് തോമസ്