കോട്ടയം : പ്രസ് ക്ലബ് സ്കൂൾ ഒഫ് ജേർണലിസം പുതിയ ബാച്ച് തുടങ്ങി. ബാച്ചിന്റെ ഉദ്‌ഘാടനം മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സനിൽ കുമാർ, സ്കൂൾ ഒഫ് ജേർണലിസം ഡയറക്ടർ തേക്കിൻകാട് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ വി. ജയകുമാർ എന്നിവർ പ്രസംഗിച്ചു. തോമസ് ജേക്കബ് പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കായി ആദ്യ ക്ലാസും നയിച്ചു.